കവിത


നമ്മുടെ
അര്‍ത്ഥശൂന്യമായ
സമയഖണ്ഡങ്ങള്‍
കലണ്ടറക്കങ്ങളില്‍
എത്രയോ വട്ടം
മുങ്ങിത്താണു…

 വെളിപാടുകള്‍
വാളെടുത്ത വേളകള്‍
പഞ്ചാംഗക്കള്ളികളില്‍
പല വട്ടം
ഓടിയൊളിച്ചു…

 അരക്കോല്‍ ദൈര്‍ഘ്യം
നമ്മുടെയാഴങ്ങളില്‍
പലപ്പോഴും നാമളന്നു….

 എന്നിട്ടും
എന്റെ കൂട്ടുകാരാ,
നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചു
ക്ഷോഭിയ്ക്കുന്ന
ദശാസന്ധികളില്‍

 നമ്മള്‍
ചേര്‍ന്നു നില്‍ക്കുന്നത്
നിയതി
തുല്യം ചാര്‍ത്തിയ
വരം തന്നെയോ ?

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code