പാചകം


വാഴപ്പഴം വൈൻ

ഷെറിൻ മാത്യു

പാളയം തോടൻ പഴം - 10 എണ്ണം

(വട്ടത്തിൽ അരിഞ്ഞെടുക്കുക) (ഞാൻ 5 ചിക്വിറ്റ ഉപയോഗിച്ചു)

തിളപ്പിച്ചാറിയ വെള്ളം - 2 ലിറ്റർ

പഞ്ചസാര - 1 കിലോ

യീസ്റ്റ് - 1 ടി സ്പൂണ്‍

(അൽപ്പം ചെറു ചൂടുവെള്ളത്തിൽ അലിയിച്ചു വെക്കുക)

വറ്റൽ മുളക് - 2 എണ്ണം ഒന്ന് ചൂടാക്കി മൂപ്പിച്ചു എടുക്കുക

ഇനി ഒരു ഭരണിയിൽ/ജാറിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാര, യീസ്റ്റ്, എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് മുളകും പഴവും ചേർത്ത് നന്നായി അടച്ചു വെക്കുക ദിവസവും വൃത്തിയുള്ള കയില് (നന്നായി ഉണങ്ങിയ വെള്ളമയം ഇല്ലാത്ത) കൊണ്ട് ഈ ബ്രാൻ ഇളക്കുക

10)o ദിവസം ഇത് അരിച്ചെടുക്കാം - പത്തിൽ കൂടുതൽ ദിവസം വയ്ക്കാൻ തയ്യാറുള്ളവർ അങ്ങിനെ ചെയ്യുക സോപ്പിടാതെ നന്നായി കഴുകി ഉങ്ങങ്ങിയ വൃത്തിയുള്ള ഇഴയടുപ്പമുള്ള തോർത്ത്‌ കൊണ്ട് വയിൻ അരിക്കുക (ഞാൻ അരിപ്പൊടിയുടെ അരിപ്പയാണ് ഉപയോഗിച്ചത്) ഇനി ഭരണിയിൽ മട്ടടിയാൻ വയ്ക്കാം - മട്ടൂറി വയിൻ തെളിഞ്ഞാൽ കുപ്പികളിലേക്കു മാറ്റാം.

നോട്ട്സ്

വയിനിനു ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും കയിലുകളുമൊക്കെ വൃത്തിയുള്ളതും വെള്ളമയം ഒട്ടും ഇല്ലാത്തവയും ആയിരിക്കണം വെയിലത്ത്‌ വച്ച് ഉണക്കിയോ സ്റൊവിന്റെ ഫ്ലേമിന് മുകളിൾ വച്ചോ അവയൊക്കെ ഈർപ്പം വലിഞ്ഞു പോകാൻ അനുവദിക്കുക.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code