പാചകം


വഴുതനങ്ങ തീയൽ

പ്രിയ സായൂജ്

വഴുതനങ്ങ തീയൽ
ചേരുവകള്‍
വഴുതനങ്ങ - 4 എണ്ണം
ചുവന്നുള്ളി - 10 എണ്ണം
വറ്റല്‍മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
കുരുമുളക്‌പൊടി 1/2 ടീസ്പൂണ്‍
പുളിവെള്ളം 1/2 കപ്പ്
കടുക് 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 1 കപ്പ്
ഉലുവ -1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍.
കറിവേപ്പില
ഉപ്പ്
വറ്റല്‍മുളക്
പാചകം ചെയ്യുന്ന വിധം
തേങ്ങ, മൂന്നു നാല് ചെറിയ ഉള്ളി , കുറച്ചു കറിവേപ്പില എന്നിവ കുറച്ചു എണ്ണ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നവരെ മൂപ്പിക്കുക അതിലേക്കു പൊടികള്‍ ചേര്‍ത്ത് ഇറക്കുക .തനുതത്തിനു ശേഷം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക
ഒരു ചട്ടിയെടുത്ത് 2 ടീസ്സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ചുവന്നുള്ളിയും ചെറിയ കഷണങ്ങളാക്കിയ വഴുതനങ്ങയും ഇട്ട് നന്നായി ഇളക്കി ചട്ടി അടച്ചു വെച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ അതിലേക്കു പുളിവെള്ളവും അരപ്പും ആവശ്യത്തിന്ചേ ഉപ്പും ചേര്‍ത്തു തിളപ്പിച്ച്‌ കുറുക്കുക . മറ്റൊരു പാത്രത്തില്‍ അല്‍പം എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവചേര്‍ത്ത് താളിച്ച്‌ തീയലിലേക്ക് ഒഴിക്കുക. സ്വാദിഷ്ടമായ വഴുതനങ്ങ തീയല്‍ റെഡി.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code