അഭിമുഖം


ശ്രീ ശ്രീ ദേവരാഗത്തിൽ രാജരാജവർമ്മ എന്ന നായക കഥാപാത്രമായിയെത്തുന്ന ആരോൺ ദേവരാഗ് മനസ്സ് തുറന്നപ്പോൾ ...

സഞ്ജന ഭാസ്കർ
 മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനും ഗാനരചയിതാവും സിനിമാ സംവിതധായക നുമായ ശ്രീ എം ഡി രാജേന്ദ്രന്റെ പുതിയ സിനിമയാണ് ശ്രീ ശ്രീ ദേവരാഗം. 
ഇന്ത്യൻ സിനിമയിലെ താര റാണി ശ്രിദേവിയും അഭിനയ ചക്രവർത്തി മോഹനൻലാലും അധിഥി വേഷത്തിൽ എത്തുന്ന ശ്രീ ശ്രീ ദേവരാഗത്തിൽ ശ്രീ ശ്രീ രാജരാജവർമ്മ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു തിരശീലയിലെത്തുകയാണ് ശ്രീ ആരോൺ ദേവരാഗ്. മലയാള സാഹിത്യ/സിനിമാ ലോകത്തെ പ്രമുഖരായ എം ടി , സൂര്യ കൃഷ്ണ മൂർത്തി , കവിയൂർ പൊന്നമ്മ , എം ഡി രാജേന്ദ്രൻ, യേശുദാസ് തുടങ്ങി നിരവധി പ്രതിഭകൾ ഈ സിനിമക്കു പിന്നിൽ പ്രവർത്തിക്കുന്നു എന്നതു തന്നെ ഈ സിനിമയുടെ പ്രസക്തി വിളിച്ചോതുന്നു ! ഒപ്പം ഈ സിനിമയുമായി ബന്ധപ്പെട്ട കുറെ പുതുമുഖ‌ങ്ങൾ ഈ സിനിമക്കു പിന്നിൽ അണിനിരക്കുന്നു.
ശ്രീ ഭരതന്റെ നടക്കാതെ പോയ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ് ശ്രീ ശ്രീ ദേവരാഗം. ഭരതൻ ദേവരാഗം ചെയ്യുമ്പോൾ അതിൽ ഒരു ഗാനമെങ്കിലും യേശുദാസ് പാടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അന്നു ചില കാരണങ്ങൾ കൊണ്ടു അതു നടക്കാതെ പോയി . അതുകൊണ്ടു തന്നെ എം ഡി രാജേന്ദ്രൻ തന്റെ പുതിയ സിനിമയായ ശ്രീ ശ്രീ ദേവരാഗത്തിൽ ഗാന ഗന്ധർവൻ നാല് ഗാനങ്ങളാണ് ആലപിക്കുന്നത് . ഒപ്പം ആദ്ദേഹം പാടി അഭിനയിക്കുന്ന ഒരു ഹിന്ദി ഗാനവും ഈ ചിത്രത്തിനു വേണ്ടി ചെയ്യുന്നുണ്ട്. 
 ഇതിനോടകം വാർത്താ പ്രധാന്യം നേടിക്കഴിഞ്ഞിരിക്കുന്ന ശ്രീ ശ്രീ ദേവരാഗത്തിൽ പുതുമുഖങ്ങളായ ആരോൺ ദേവരാഗ്, അംഗനയ വിശാഖ , ശ്രീ ഗായത്രി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു 


"ശ്രീ ശ്രീ ദേവരാഗം " ഒരു സംഗീത കുടുംബത്തിന്റെ കഥ പറയുന്നു. യേശുദാസ്, സൂര്യ കൃഷ്ണ മൂർത്തി, കവിയൂർ പൊന്നമ്മ, ഗീത, മങ്ക മഹേഷ്‌, തുടങ്ങി ഒരു വൻ താരനിര തന്നെ ശ്രീ ശ്രീ ദേവരാഗത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നുവെന്നു ശ്രീ എം ഡി രാജേന്ദ്രൻ അറിയിച്ചു.
 ശ്രീ ശ്രീ ദേവരാഗത്തിലെ ഊമയായ കേന്ദ്രകഥാപാത്രത്തെ ആരോണ്‍ ദേവരാഗ് ആണ് ചെയ്യുന്നത്. അദ്ദേഹവുമായി പ്രശസ്ത മാധ്യമ പ്രവർത്തക സഞ്ജന ഭാസ്കറുമായി  നടത്തിയ ഇൻറ്റെർവ്യൂവിന്റെ പ്രസക്തഭാഗങ്ങൾ 
 
1.അഭിനയ രംഗത്തേക്കുള്ള കടന്നു വരവ് എങ്ങനെ ആയിരുന്നു?
തികച്ചും അപ്രതീക്ഷിതമായി എത്തപ്പെട്ടു എന്നു വേണം പറയാൻ. ശ്രീ ഫൈസൽപകൽക്കുറി എന്ന എന്റെ പ്രിയപ്പെട്ട ഇക്കയോടു ഞാൻ പൂർണ്ണമായി കടപ്പെട്ടിരിക്കുന്നു. അദേഹമാണെന്നിലെ അഭിനേതാവിനെ കണ്ടെത്തിയത്. ഫൈസൽ ഇക്ക സംവിധാനം ചെയ്ത "അമ്മയ്ക്ക് ..." എന്ന ഷോർട്ട് ഫിലിമിലെ മനുഷ്യസ്നേഹിയായ ഡോക്ടറെ അവതരിപ്പിച്ചു. പിന്നിടു നന്ദി പറയേണ്ടതു വേളമാനൂർ ദേവദാസിനോടാണ്. ദേവദാസിന്റെ "അരുത്" എന്ന ഷോർട്ട് ഫിലിമിൽ കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതു എന്റെ ഭാഗ്യമായി കരുതുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച കഥാപാത്രമായിരുന്നു"അരുതി"ലെ കുമാർ. ഈ ഷോർട്ട് ഫിലിം തന്നെയാണ് എന്റെ സിനിമയിലേക്കുള്ള കടന്നു വരവിന് വഴിയൊരുക്കിയത്. പിന്നെ നന്ദി പറയേണ്ടത് ശ്രീ ലെനിൻ രാജേന്ദ്രനോടും, ശ്രീ സുരേഷ് മച്ചാടിനോടും, ശ്രീ . മധുപാലിനോടുമാണ് 
 
2. പുതിയ സിനിമകൾ ഏതൊക്കെയാണ്?
"സൂര്യോദയത്തിനപ്പുറം" എന്ന സിനിമയുടെ ഓഡിയോ റിലീസിങ്ങ് കഴിഞ്ഞു. ഈ സിനിമ ജൂൺ - ജൂലൈയോടെ തിയേറ്ററുകളിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ നടക്കുന്നു. "പ്രണയിനി"യുടെ ഷൂട്ടിംങ്ങ് പുരോഗമിക്കുന്നു. എം. ഡി. രാജേന്ദ്രൻ ഒരുക്കുന്ന "ശ്രീ ശ്രീ ദേവരാഗം" എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയായി. ഒരുപാടുപ്രതീക്ഷയുള്ള പ്രോജക്ട് ആണത്. അതിലെ ഊമയായ രാജ രാജവർമ്മ എന്ന നായകകഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സംഗീതത്തിനു പ്രാധാന്യമുള്ള ഈ സിനിമയിൽ യേശുദാസ് പാടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. പിന്നെ വി കെ വിനുവിന്റെ "നീലാഞ്ജനം. " ഈ മൂന്ന് സിനിമകൾ ആയിരിക്കും 2017-ൽ എന്റെ പേരിൽ പുറത്തു വരുന്ന മലയാളം സിനിമകൾ 
 
3.ആരോൺ ദേവരാഗ് ശ്രീ ശ്രീ ദേവരാഗം എന്ന സിനിമക്കു വേണ്ടിയും പ്രണയിനിക്കു വേണ്ടിയും ഗാനങ്ങൾ എഴുതുന്നതായി കേട്ടിരുന്നു ശരിയാണോ ?

അതെ ശരിയാണ് ഈ രണ്ടു സിനിമകൾക്ക്‌ വേണ്ടിയും ഓരോരോ ഗാനങ്ങൾ ഞാൻ എഴുതുന്നുണ്ട് . ശ്രീ ശ്രീ ദേവരാഗത്തിന് വേണ്ടി .
"ഈ മലർ കാടുകൾ ഈറനണിയുമ്പോൾ 
ഇതു വഴി വീണ്ടും നീ വരുമോ" 
എന്ന ഗാനം എം ഡി രാജേന്ദ്രൻ സംഗിതം നൽകി നവാഗതരായ സുന്ദരി മണികനും സോണി മോഹനും ആലപിക്കുന്നു 
"നിശാഗന്ധികൾ വിടരും യാമം 
ഈ നിശബ്ദശാലീനയാമം" 
"പ്രണയിനിക്കു" വേണ്ടി ഈ ഗാനം രഞ്ജിനി സുധീരന്റെ  സംഗിതസംവിധാനത്തിൽ രഞ്‌ജിനി തന്നെ  ഈ ഗാനം ആലപിക്കുന്നു.
 4 . മൂന്ന്  മലയാള സിനികൾ 2017-ൽ പ്രതിക്ഷിക്കാം എന്നു പറഞ്ഞല്ലോ ? 
"ശ്രീ ശ്രീ ദേവരാഗം" ,"പ്രണയിനി",  പിന്നെ "നീലാഞ്ജനം" ഈ മൂന്നു സിനിമകളിലേയും കഥപാത്രങ്ങൾ എങ്ങനെ വത്യസ്തത പുലർത്തുന്നു ?
 "ശ്രീ ശ്രീ ദേവരാഗം" എന്ന സിനിമയിൽ സംഗീതത്തെ സ്നേഹിക്കുന്ന ഊമയായ ഒരു കഥാപത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒരു പാടു പ്രതീക്ഷ നൽകുന്ന ഒരു കഥാപാത്രമാണ് എന്റെ രാജരാജ വർമ്മ .
"പ്രണയിനി" എം ടി യുടെ തിരക്കഥയാണ് . ആചാരങ്ങളും അനാചാരങ്ങളും അധിവസിക്കുന്ന ഒരു അഗ്രഹാരത്തിന്റെ കഥ പറയുന്ന പ്രണയിനിയിൽ സേതു മാധവൻ എന്ന അടിച്ചു തളിക്കാരിയുടെ മകനെ അവതരിക്കുന്നു.
"സൂര്യോദയത്തിനപ്പുറം" ഒരു പരീക്ഷണ ചിത്രം എന്നു വേണം പറയാൻ. ഈ സിനിമയുടെ ആഡിയോ റിലീസ് കഴിഞ്ഞു. ഇതിൽ ഡോ.വിനു എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്‌. ഒരു ഡോക്ടറും അയാളുടെ മാനസിക വളർച്ചയെത്താത്ത രോഗിയുമായുള്ള ഹൃദയ സ്പർശിയായ ഒരു പ്രണയകഥയാണ് ഈ ചിത്രം .
"നീലാഞ്ജനം" ഒരു ആക്ഷൻ ചിത്രമാണ്. ജില്ലാ കലക്ടർ മോഹൻവർമ്മ എന്ന ശക്തമായ കഥാപാത്രമാണ് ഈ സിനിമയിൽ എനിക്കുള്ളത് .
 
5. കലാജീവിതത്തിൽ മാതൃകയായി ആരെയെങ്കിലും പിന്തുടരുന്നുണ്ടോ?
 എം ടി , എന്ന സാഹിത്യപ്രതിഭ മലയാളത്തിനു കിട്ടിയ പുണ്യമാണ്. ജി.ശങ്കരക്കുറുപ്പിന്റെയും, വയലാറിന്റെയും, വള്ളത്തോളിന്റെ‌യുമൊക്കെ കവിതകൾ ധാരാളം വായിക്കാറുണ്ട്. എനിക്കൊരു ദിവസം മുമ്പ് എഴുതി തുടങ്ങിയവരെയും എനിക്ക് ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യുന്നവരെയുമൊ‌ക്കെ ഞാൻ ആരാധിക്കാറും മാതൃകയാക്കാറുമുണ്ട്.
 
6 . ഭാവി പ്രതീക്ഷകൾ എന്തൊക്കെയാണ്?
ഒരു നല്ല അഭിനേതാവായി മാറുക എന്നതാണ് സ്വപ്‌നം . സമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങളുടെ ഭാഗമായി മുന്നോട്ടു പോകാനാണ് ആഗ്രഹം. ഇനിയുള്ള തലമുറ ഓർത്തിരിക്കത്ത‌ക്കതായ ഒരടയാളം അല്ലങ്കിൽ ഒരു കൈയ്യൊപ്പ് സമൂഹത്തിൽ അവശേഷിപ്പിക്കണം. നാളത്തെ സമൂഹം മാതൃക ആക്കിയില്ലെങ്കിലും അവർ കല്ലെറിയരുത് . 
 
7. കവിതകളിലും കഥകളിലും എല്ലാം നിറഞ്ഞു നിൽക്കുന്ന തീം പ്രണയം ആണല്ലോ. ജീവിതത്തിൽ പ്രണയവും വിവാഹവുമൊക്കെ?
സത്യത്തിൽ ഇന്നു സമുഹത്തിൽ സ്നേഹം ഒരു കാപട്യമായതു പോലെ പുരുഷന്റെ പണത്തെയും ജോലിയെയുമാണ് ഇന്നത്തെ കൂടുതൽ പെൺകുട്ടികളും പ്രണയിക്കുന്നത്‌. ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന തത്വം പരസ്പര വിശ്വാസമാണ്. സ്നേഹമാണ് . ഇതു രണ്ടും ഇല്ലെങ്കിൽ ജീവിതം വഴിമുട്ടും. എനിക്കു ഇതുവരെ നിഷ്കളങ്കമായ സ്നേഹം കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ തിരുമാനം ഒന്നും ആയിട്ടില്ല. അത്രതന്നെ. അല്പം വൈകിയാണെങ്കിലും അതൊക്കെ വേണ്ടതു തന്നെ. വരട്ടെ. 
 
8 .പുതിയ പുസ്തകങ്ങൾ ഏതൊക്കെയാണ്?
 "മനസിന്റെ നിറം" എന്ന ചെറുകഥാ സമാഹാരവും "മഴക്കാടിനുള്ളിലെ പച്ചിലകണ്ണുകൾ" എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിക്കുന്നുണ്ട്. "സോംഗ്സ് ഓഫ് ലവ്" എന്ന ഇംഗ്ലീഷ് കഥാ സമാഹാരം മറ്റൊരു പുസ്തകമാണ്.
 
9 .വ്യത്യസ്തമായ പല മേഖ‌ലകളിലും കൈവെച്ചി രിക്കുകയാണല്ലോ. പ്രിതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ, എഴുത്തുക്കാരൻ, ഇപ്പോൾ അഭിനേതാവുമാണ്. ഇതിൽ ഏത് മേഖ‌ലയാണ് കൂടുതൽ ആത്മസംതൃപ്തി നല്കുന്നത്?
സംശയമില്ല, സേനയിൽ പ്രവർത്തിച്ച് രാഷ്ട്ര സേവനം ചെയ്യുമ്പോഴാണ് ഏറ്റവും അധികം സംതൃപ്തി തോന്നിയിട്ടുള്ളത്. എഴുത്തും അഭിനയവുമെല്ലാം മാനസികോല്ലാസത്തിന്റെ ഭാഗം മാത്രം.

10 .തരംഗിണിക്കു പുറകിലെ പ്രവത്തനങ്ങളെ കുറിച്ച് പറയാമോ?
 ആദ്യം തരംഗിണി ഡോട്ട് കോം എന്ന വെബ്സൈറ്റായാണ് ആരംഭിച്ചത്. പിന്നീടാണ് ഇങ്ങനെ ഒരാശയത്തിലേക്ക് എത്തി ചേർന്നത്. പൂർണ്ണമായും മലയാളത്തിനും മലയാളികൾക്കുമായി തുടങ്ങിയതാണീ വെബ് സൈറ്റുകൾ . എഴുതാനുള്ള കഴിവുണ്ടെങ്കിലും അതിനൊരിടമില്ലാത്തവർക്കൊരു വേദി ഒരുക്കുകയാണ് തരംഗിണി. ഒരു പോലെ ചിന്തിക്കുന്നവർക്ക് ചർച്ച ചെയ്യാൻ ഒരിടം. സാഹിത്യത്തിനല്ലാതെ മറ്റൊന്നിനും ഇവിടെ പ്രാധാന്യം കൊടുക്കാറില്ല. ഇപ്പോൾ ഇതൊരു കൂട്ടായ്മയുടെ പ്രവർത്തനം കൂടി‌യാണ്. 
 
11 .സമയക്കുറവിനെ കുറിച്ച് എല്ലാവരും പരാതി പറയുന്ന ഈ കാലത്ത് ഇത്രയും കാര്യങ്ങൾ എങ്ങനനെയാണ് മുന്നോട്ടു കൊണ്ടു പോകുന്നത്?
 ഉറച്ച തീരുമാനങ്ങൾ എടുക്കാൻ സാധിച്ചാൽ സമയം കണ്ടെത്താൻ കഴിയുമെന്നാണ് എന്റെ അനുഭവങ്ങളിൽ നിന്നു കൊണ്ട് എനിക്ക് മനസിലായിട്ടുള്ളത്‌ . അതു വിജയത്തിലേക്ക് നയിക്കും. ലക്ഷ്യത്തിലെത്താൻ ചിലപ്പോൾ വൈകിയേക്കാം. പക്ഷെ ഒരിക്കലും പിൻമാറരുത്. ജോലിയുടെ ഭാഗമായി പലപ്പോഴും രാത്രികളിലും ഒഴിവുണ്ടാകാറില്ല. അപ്പോൾ പേഴ്സണൽ ടൈമിൽ നിന്നും മറ്റു കാര്യങ്ങൾക്ക് സമയം കണ്ടെത്തും. പിന്നെ ഒരു തിരുമാനമെടുത്താൽ അതിൽ നിന്നും പിൻ മാറാൻ ശ്രമിക്കരുത് .
 
12 .തരംഗിണിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു താങ്കൾ ഒരുപാടു വിമർക്കപ്പെട്ടിരുന്നല്ലോ ?
അതൊക്കെ കഴിഞ്ഞ സംഭവങ്ങൾ. ആ സംഭവത്തോടെ ഒരു കാര്യം എനിക്കു വ്യക്തമായി. എല്ലാവരെയും ഒരു പോലെ വിശ്വസിക്കരുത്. ഞാൻ ഒരു പാടു സ്നേഹിച്ചവരിൽ നിന്നും ബഹുമാനിച്ചവരിൽ നിന്നുമാണ് ഇത്തരം പ്രവർത്തികൾ ഉണ്ടായത്. എന്റെ ജോലിക്കു തന്നെ ഈ സംഭവം ചില പ്രശ്നങ്ങൾ ഉണ്ടാക്കി. എന്റെ സിനിയർ ഓഫീസർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു . കാര്യങ്ങൾ തിരക്കി. എനിക്കു വാണിംഗ് തന്ന ശേഷം അദ്ദേഹം തന്നെ അവ കൈകാര്യം ചെയിതു. അവർ പ്രചരിപ്പിച്ച ആരോപണങ്ങൾ ശരിയായിരുന്നെങ്കിൽ ഞാൻ    
ഇന്നു നിങ്ങളുടെ മുന്നിൽ പ്രിതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായി , ഒരു എഴുത്തുകാരനായി അഭിനേതാവായി ഉണ്ടാകുമായിരുന്നില്ല. പിന്നെ ഒരു കാര്യം കൂടി; ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും അവയെയെല്ലാം പുച്ഛിച്ച് തള്ളിയ ഒരു സൗഹൃദവലയവും എനിക്കു ചുറ്റും ഉണ്ടായിരുന്നു . അവരാണെന്റെ ശക്തി. അവരിൽ നിന്നും എനിക്ക് കിട്ടിയ പ്രചോദനമാണ് എന്നെ മുന്നോട്ടു നയിക്കുന്നതും. നേരിട്ടു സംസാരിക്കാൻ കഴിയാത്ത ചില ദുഷ്ടശക്തികൾ ഫെയ്ക്ക് ഐ ഡിയിൽ എന്നെയും എന്റെ അടുത്ത കൂട്ടുകാരെയും പിൻതുടരുന്നുണ്ട്. ഒരു തരം നാലാം കിട സദാചാരക്കാർ! അതിനു തക്ക മറുപടി എന്റെ സുഹൃത്തുക്കൾ അവർക്കൊക്കെ നൽകുന്നുമുണ്ട്.
 
13 .തരംഗിണിയിലെ വായനക്കാരോട് എന്താണ് പറയാനുള്ളത്?
തരംഗിണിയുടെ മാനേജിംഗ് ഡയറക്ടർ എന്ന നിലയ്ക്ക് എല്ലാവരോടും തരംഗിണി വായിക്കുക, അതിലെ എല്ലാ സാഹിത്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുക. പിന്നെ എന്റെ സിനിമകൾ കാണുക. കഴിയുന്നതും അതിലെ തെറ്റുകുറ്റങ്ങൾ ഞാനുമായി പക്കുവയ്ക്കുക .എന്റെ സിനിമയുടെ വിജയത്തിന് എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. 

Comments

 
പ്രിയ     2016-03-28 12:36:47
വിജയാശംസകൾ !
 
 
    2016-03-24 01:18:24
ആശംസകൾ....
 
 
KRISHNA    2016-03-23 10:49:13
Good.
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code