സിനിമ


'' ശാപചക്രങ്ങള്‍''

സിനിമ ന്യൂസ്‌

പ്രിയ കവി അനിൽകുര്യാത്തിയുടെ വാക്കുകൾ

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് പ്രിയ സുഹൃത്ത് ശ്രീ രാജേഷ് ശിവ ചൊല്ലി ജേഷ്ട സഹോദര തുല്യനായ ബഹുമാന്യ ശ്രീ വിജയന്‍ഈസ്റ്റ്‌ കോസ്റ്റ് എന്റെ  ''ശാപചക്രങ്ങള്‍'' എന്ന കവിത കേള്‍ക്കുകയുണ്ടായി ,എന്നോടെന്നും പ്രത്യേക സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ആദരണീയനായ അദ്ദേഹം ഇത്തരം കുറച്ചു കവിതകള്‍ കൂടി എഴുതൂ നമുക്കിത് റെക്കോര്‍ഡ്‌ ചെയ്യാം എന്ന് പറഞ്ഞു. അത്ഭുതാദരങ്ങളോടെ ഞാന്‍ സമ്മതം മൂളുമ്പോള്‍ അദ്ദേഹം ഇന്റെര്‍ കോം എടുത്തു ആരെയോ അകത്തേക്ക് വരാന്‍ ആവശ്യപ്പെടുന്നു അല്‍പ്പം കഴിഞ്ഞപ്പോള്‍ സുന്ദരനായ ഒരു യുവാവ് അകത്തേക്ക് പ്രവേശിക്കുന്നു വിജയേട്ടന്‍ ആളെ പരിചയപ്പെടുത്തി ഇത് വിജയ്‌ കരുണ്‍ സംഗീത സംവിധായകനാണ്. വിജയിനോട് പറഞ്ഞു കുര്യത്തിയുടെ കവിതകള്‍ക്ക് ഈണം നല്‍കണം.
അങ്ങനെ പ്രതിഭാധനനായ ശ്രീ വിജയ്‌ കരുണിന്‍റെ സംഗീതസ്പര്‍ശത്താല്‍ അവിസ്മരണീയമായ എന്‍റെ ഡാലിയ എന്ന സംരംഭംത്തെ മലയാള ഗാനശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ ഈസ്റ്റ്‌ കോസ്റ്റ് ആഡിയോസ് തയ്യാറാക്കി.
 മുന്‍അഭ്യന്തര മന്ത്രി ശ്രീ കോടിയേരി സഖാവിനാല്‍ അനുഗ്രഹിക്കപ്പെട്ടു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു പുറത്തിറക്കി

ഇന്നിത് പറയാന്‍ കാരണം ഈയിടെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് അതിനു ദ്രശ്യാവിഷ്ക്കാരം നല്‍കുകയുണ്ടായി അത് നിങ്ങള്‍ക്കായി പങ്കുവൈക്കാന്‍ താല്‍പ്പര്യം തോന്നി സമയം പോലെ കാണുക കേള്‍ക്കുക .അഭിപ്രായങ്ങള്‍ പറയുക.
"ശാപചക്രങ്ങൾ"

https://www.youtube.com/watch?feature=share&v=2gT7fGKJu-o&app=desktop

കവിത :- അനിൽ കുര്യാത്തി
സംഗീത സംവിധാനം:- വിജയ്‌ കരുണ്‍
ആലാപനം :- ലക്ഷ്മി
സാക്ഷാൽക്കാരം :- ശ്രീ വിജയൻ ഈസ്റ്റ് കോസ്റ്റ്
സംവിധാനം ഹേസ്റ്റിംഗ്
അഭിനേതാക്കൾ
ആരോൺ ദേവരാഗ്,ജയശ്രീ ,മിനി,സൗമിനി.. etc

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code