കവിത


ജനാലയ്ക്കലിരുന്ന് ഒറ്റയ്ക്ക് കരോൾ കാണുന്ന ആ കുട്ടിയ്ക്ക്

സ്മിത ഗിരിഷ്

....സന്ധ്യയായി എന്നറിയിക്കുന്ന
ആദ്യത്തെക്കാറ്റ് വീശുമ്പോഴേയ്ക്കും
അത്താഴം കഴിച്ച്,
വിളക്കണച്ച്
ഉറങ്ങാൻ കിടക്കുന്നവരുടെ
ഒരു തെരുവിലുടെ
ഈ ക്രിസ്തുമസ് രാത്രിയിൽ
നക്ഷത്രങ്ങൾ കൂടി വരുന്ന
ആകാശത്തു നിന്നും
ഒരു കരോൾ സംഘം,

ഉറക്കം വരാതെ
ഇരുട്ടിൽ അടഞ്ഞ വീടിന്റെ
ജനാലപ്പടിയിലിരുന്ന്
സാന്റയെ സ്വപ്നം കാണുന്ന

ആ കുട്ടിക്ക്
കാണാൻ വേണ്ടി മാത്രം,
വൃക്ഷങ്ങൾ കണ്ണുനീർത്തുള്ളികൾ
പോലെ
മഞ്ഞു പൊഴിച്ച് നനഞ്ഞ
അവിടുത്തെ വഴികളിലൂടെ,

കൊട്ടും പാട്ടും പ്രകാശവുമായി
ഒഴുകി നീങ്ങിയിരുന്നു.

 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code