സിനിമ


പ്രണയാക്ഷരങ്ങളുമായിയെത്തുന്ന ഓരോ കിനാവിലും

സിനിമ ന്യൂസ്‌

ഓം സായ് പ്രൊഡക്ഷൻസിന്റ ബാനറിൽ സുജിത്ത് ചേർത്തല നിർമ്മിക്കുന്ന "ഓരോ കിനാവിലും" ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. ആരോൺ ദേവരാഗ് കഥയും തിരക്കഥയും ഒരുക്കി കൃഷ്ണ വി തമ്പി സംവിധാനം ചെയ്യുന്നു.

വ്യത്യസ്ഥ മതസ്ഥരായ ഡോക്ടറും മാനസിക വളർച്ചയെത്താത്ത രോഗിയും തമ്മിലുള്ള തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് "ഓരോ കിനാവിലും"

സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർ ത്തുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അഭിമാന്യു തിരുവനന്തപുരം ആണ് എഡിറ്റിംഗ് ഹെസ്റ്റിംഗ്, സംഗീതം സുരേഷ് പെരിനാടും, രഞ്ജിനി സുധീരനും നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ഷൈനി ജോൺ അരിക്കിനേത്ത്, പി ആർ ഒ അയ്മനം സാജൻ,സ്റ്റുഡിയോ ചിത്രാഞ്ജലി.

അഭിനേതാക്കൾ: പത്മശ്രീ മധു, ജഗദീഷ്, ആരോൺ ദേവരാഗ്, സീമ, മാളവിക, ഉത്തര, നീന കുറുപ്പ്, ഷൈനി സി മനോജ്, അർച്ചന റജി, ജ്യോതി, രാജി, ജയശ്രീ,ഷൈനി കല്യാണി, ബിന്ദു റെനിഷ്, ഷൻസി, ജോയ്, ദേവസേന, ബിജുസൂര്യ, മാസ്റ്റർ എബി മാത്യു അരികിനേത്ത്‌, എന്നിവരോടപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code