ലേഖനം


വ്യക്തിയും,വ്യക്തിത്വവും പിന്നെ കുടുംബങ്ങളും

ആരോണ്‍ ദേവരാഗ്
ഒരു വ്യക്തിയേ പറ്റി എത്രയോ നല്ല വാർത്തകൾ പത്രങ്ങളിലും. മാസികളിലും വന്നാലും അതു നമ്മുടെ അടുത്ത ബന്ധുക്കൾ കാണാറില്ല. ഒരു പക്ഷെ കണ്ടാലും ആ പത്രത്തിൽ പിന്നെ തൊടാറില്ല, അതു ചില ബന്ധുക്കളുടെ പൊതു സ്വഭാവമായി മാറിക്കൊണ്ടിരിക്കുകയാണ്.
 
എന്നാൽ ഏതെങ്കിലും ഗ്ലോസിപ്പുകൾ, എവിടെയെക്കിലും കളഞ്ഞു കിട്ടിയാൽ അതിന്റെ ഉത്ഭവകേന്ദ്രമോ, നിജസ്ഥിതിയോ മാനസിലാക്കാതെ ഉത്സവമാക്കി മാറ്റാൻ ശ്രമിക്കുന്ന കുറച്ചു ബന്ധുക്കളാണ് നമുക്കുള്ളത്
 
ദിവസവും ബൈബിൾ വായിച്ചതുകൊണ്ടു ആരും വിശ്വസിയാകുന്നില്ല. അതിലെ വചനങ്ങളെ അനുസരിച്ചു ജീവിക്കുന്നവനാണ് യഥാർത്ഥവിശ്വാസി ഇതൊരു തത്വമാണ്.
 
സ്വന്തം കുടുംബം തന്റേടത്തോടെ നോക്കുന്നവനാണ് കുടുംബനാഥൻ. അല്ലാതെ പൂർവ്വികർ സമ്പാദിച്ചു വച്ച സമ്പാദ്യത്തിന്റെ പക്കുപറ്റി അതിൽ നിന്നും കുടുംബം നടത്തുന്നവൻ അല്ല കുടുംബനാഥൻ* ഇങ്ങനെ ജീവിക്കുന്നവർക്കണ്. ബന്ധങ്ങളുടെ വില മനസ്സിലാവത്ത്.
 
ഒരിക്കലും, നമ്മുടെ ബന്ധുക്കളെ, അല്ലെങ്കിൽ സഹോദരങ്ങളെ നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലൂം ഒരു വാക്കുകൊണ്ട് പോലും ദ്രോഹിക്കാൻ ശ്രമിക്കരുത്. അത് തെറ്റാണ്.
 
സ്വന്തം കണ്ണിൽ കോൽ ഇരിക്കുമ്പോൾ സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കരുത്* അത് അല്പത്തരമാണ്.
 
എന്റെ ജീവിതനുഭവത്തിൽ നിന്നും ഞാൻ പഠിച്ച എന്നതിൽ ഉപരി എന്റെ പിതാവ് എന്നെ പഠിപ്പിച്ചു തന്ന കുറച്ചു സത്യങ്ങളുണ്ട്.
 
ഒരിക്കലും അദ്ദേഹം സഹോദരളുടെ, അല്ലക്കിൽ ബന്ധുക്കളുടെ പ്രീതി പാത്രമാവാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം അവരിൽ നിന്നും ഞങ്ങളെ (എന്നെയും എന്റെ സഹോദരങ്ങളെ) അകറ്റി നിർത്താൻ ശ്രമിച്ചിരുന്നു.ഇതിനാൽ പലപ്പോഴും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് അദ്ദേഹം വിധേയമായി ന്നു. വിഷം ചീറ്റുന്ന ബന്ധുക്കളാണ്. ചുറ്റുമുള്ളതെന്നദ്ദേഹം അന്നേ മനസിലാക്കിയിരുന്നു.
 
ഒരു വ്യക്തിത്വവും മറ്റൊരു വ്യക്തിയിൽ നിന്നും ചെറുതാകുന്നില്ല. അതു കൂലിപ്പണിക്കാരൻ ആയാലും,ഓഫീസിലെ പിയൂണയാലും, അറിവ് പകർന്നു കൊടുക്കുന്ന അദ്ധ്യാപകനായാലും, ഇനി പള്ളിയിലെ വികാരിയാലും.
ഒരു വകത്വതവും മറ്റൊരു വ്യക്തിയിൽ നിന്നും ചെറുതാകുന്നില്ല. അതു മനസ്സിലാക്കുക ഇങ്ങനെ ഒരു ചിന്ത ഓരോ വ്യക്തിയിലും ഉണ്ടാവുന്നത് നല്ലതാണ്. പരസ്പര സ്നേഹം, വിശ്വാസം പൂലർത്തുന്നതോടൊപ്പം ഒരു കുടുംബതിലുള്ള വർക്കെതിരെ വിലകുറഞ്ഞ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യാ ചെയ്യുന്നത്. മൂഢത്വ മാണ്. ആരും ആരിൽ നിന്നും ചെറുതല്ല. ഒരു വ്യക്തിയെ ചെറുതാക്കി വലുതാക്കാൻ ശ്രമിച്ചാൽ നാം വളരെ ചെറിയ മനുഷ്യരായി മാറുകയാണ് ചെയ്യുന്നത്.
 
രക്തബന്ധങ്ങളെ, സഹോദരങ്ങളെ ഇല്ലാത്ത വാർത്തകളുടെ പേരിൽ തേജോവധം ചെയ്യാൻ ശ്രമിക്കുമ്പോൾ ആദ്യം സ്വയം ചിന്തിക്കുക, സ്വന്തം അമ്മയെ പറ്റി, പിതാവിനെ പറ്റി, ഭാര്യയെയും, കുഞ്ഞുങ്ങളെ പറ്റി സമൂഹത്തിനും ജനങ്ങൾക്കും മുന്നിൽ നാം എത്രകണ്ട് പരിഹാസപാത്രമാണന്നു. സ്വയം ഒരു വിലയിരുത്തൽ നടത്തിയിട്ട് വേണം പുറപ്പാടിനിറങ്ങാൻ.
 
വർദ്ധ്യക്യകാലത്തു മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയുന്നവനാണ്. യഥാർത്ഥമകൻ. അല്ലാതെ കുടുംബഭാരം മുഴുവൻ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത മാതാപിതാക്കളെ ഏൽപ്പിച്ചു.
ഭാര്യയുടെ ചൂടുപ്പറ്റി, അവളുടെ ചുമരുതാങ്ങി. അന്യസംസ്ഥാന ജീവിക്കുന്നവൻ ഒരിക്കലും ഒരു മകൻ ആവുന്നില്ല.മകൻ എന്ന വാക്കിന് ഒരു പാടു അർത്ഥമുണ്ട്. കടമകളുണ്ട്.
അതു മനസിലാക്കാൻ കഴിയുന്നവരാണ്. യഥാർത്ഥ മക്കൾ ഒന്നോർക്കുക. ഭാര്യയുടെ ചൂടിൽ, അവളുടെ ചെലവിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോൾ നിന്നെ വളർത്താൻ നിന്റെ മാതാപിതാക്കൾ കഷ്ടപെട്ട ദിനങ്ങളെ പറ്റി ഓർക്കുന്നതു നല്ലതാണ്.
ഒരു രാത്രികൊണ്ട് ലോകം അവസാനിക്കുന്നില്ല.
 
ഒരിക്കലും അവസരവാദിയായ ഒരു പുത്രൻ ആവാതിരിക്കുക. ഒരു സഹോദരൻ ആവാതിരിക്കുക. ഒരു കുടുംബനാഥൻ ആവാതിരിക്കുക. സ്വന്തം വ്യക്തിത്വവും മാന്യതയും നോക്കിവേണം. മറ്റുള്ളവരുടെ മാന്യതയുടെ അളവുകോൽ നിശ്ചിയിക്കാൻ.
 
തുടരും...
 
ചിത്രങ്ങളും,കൂടുതൽ വിശകലങ്ങളും, അടുത്ത ലക്കം 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code