കവിത


ജനന സംക്രമങ്ങളില്‍ ജന്മ നക്ഷത്രങ്ങള്‍
ജീവിത രാശികള്‍ തേടിചുവക്കുന്നു
പിറപ്പതിന്‍ മുന്‍പേപറക്കയാണേവരും
പൂയവും പൂരുരുട്ടാതിയും തേടി
ജ്യോത്സ്യനെ കാണുന്നു തിയതി കുറിക്കുന്നു 
ജനനനേരമതുപോലും മാറ്റിമറിക്കുന്നു
രാഹുവും കേതുവും ചൊവ്വയും വ്യാഴവും
രാകിമിനുക്കി കുറിക്കുന്നു യോഗം
കവിടികള്‍ നിരത്തി നെറ്റിച്ചുളിക്കുന്നു,ജനം 
കഥയതറിയാതെ കേള്‍ക്കുന്നു പ്രവചനം
പിറക്കേണ്ട തിയതിയോ മാറ്റേണം മുന്നിലായി
പൂരാടം പെണ്ണിന്നു പൊന്നാകില്ല
വ്യാഴനോ ചൊവ്വയില്‍ മുങ്ങി നില്‍ക്കുന്നു 
വാഴ്വതു കൊടും ദുരിതമാക്കീടുവാന്‍
സുഖപ്രസവമാണതു മോഹമതെങ്കിലും വയ്യ
സര്‍വ്വദോഷമാം രാശി നക്ഷത്രത്തില്‍ പെറാന്‍
നേരത്തെയാക്കിടാം പ്രസവം സിസ്സേറിയന്‍ 
നോവല്‍പ്പമുണ്ടേലും ഗ്രഹനില രക്ഷിക്കും
നാളത്തെ മുഖ്യമന്ത്രിയതായിടാം ചിലപ്പോള്‍
നേരമതു പുലര്‍കാലമായി മാറ്റിനാല്‍
അയലത്തെ വീടു മുടിക്കേണം ചിലര്‍ക്കോ
ആയില്യം നക്ഷത്രേ ജനനമതു മോഹം
ആണായാല്‍ പിറക്കേണം പൂരാടത്തില്‍
പെണ്ണാണേല്‍ മോഹമോ തിരുവാതിരയും
ജ്യോതിഷമെന്നും ശാസ്ത്ര സത്യങ്ങളെങ്കിലും
ജന്മനാളുകള്‍ മാറ്റുവതുചിതമാണോ
ജീവന്നുരുവാക്കി മാതാവിന്നുദരത്തില്‍ദൈവം
ജനിപ്പതിന്‍ മുന്‍പേ രാശികുറിച്ചല്ലോ
മാറ്റി മറിക്കുവാനാവില്ലതാര്‍ക്കും പാവം
ഭ്രൂണം വളര്‍ന്നു പിറക്കട്ടെ സമയാസമം
പണ്ടിതനാകിലും പാമരനാകിലും ദൈവം
പരിപാലിച്ചുകൊള്ളും സര്‍വ്വസൃഷ്ടിയേയും
പൊരുത്തങ്ങള്‍ പത്തും ഗണിച്ചും ഗുണിച്ചും
പുടവയും താലിയും ചാര്‍ത്തിയോരെത്രയോ
പിണങ്ങി പിരിഞ്ഞും മോചനം കാംഷിച്ചും
പടികേറിയിറങ്ങുന്നു കുടുംബ കോടതികളില്‍ഗ്
രഹനിലനോക്കി ഗണിച്ചിടുംജ്യോത്സ്യന്‍റെ
ഗതികേടറിഞ്ഞോ നിങ്ങള്‍ ഭാഗ്യാന്വേഷകരേഗ്രഹം
വിട്ടോടിയ തന്‍ മകളെ തിരയുവാന്‍
ഗമിച്ചുപോല്‍ ഭവാന്‍ പോലീസ്സാഫീസിലേക്ക്
ജാതകം നോക്കിയുയര്‍ച്ചയും താഴ്ച്ചയും 
ജയവും പരാജയും മരണവും കുറിച്ചവര്‍
ഉയരാതെ താഴ്ന്നും താഴാതുയര്‍ന്നും മണ്ണില്‍
തൊണ്ണൂറു കടന്നും നാല്‍പ്പതില്‍ മരിച്ചും
കാലവും കണക്കും തെറ്റിച്ച ജാതകമനേകര്‍ 
കീറി കളഞ്ഞിന്നു കലികാലമെന്നോതുന്നു
തലവര കുറിപ്പതു നാളല്ല നക്ഷത്ര ഗണങ്ങളല്ല
തലവനാം തമ്പുരാന്‍ സര്‍വ്വം പടച്ചവനല്ലോ
 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code