കവിത


മാറാല നിറഞ്ഞ ഇരുണ്ട 
അകത്തളങ്ങളില്‍ ഉയരുന്ന 
നിശ്വാസത്തിന്‍റെ  ഗതിവേഗങ്ങളില്‍
വെറുങ്ങലിക്കുന്ന പ്രണയം .
നിന്നില്‍ നിന്നും പിരിയാന്‍ 
മടിക്കുന്ന കുത്തുവിളക്ക് പോലെ .
മനസ്സിന്‍റെ താഴ്‌വരയില്‍ 
അണയാന്‍ വെമ്പുന്ന എന്നില്‍ 
കോറിയിട്ട മുറിവിന്‍റെ
കപ്പല്‍ചേദങ്ങള്‍ .
ഇത്രമേലാഴത്തില്‍
ഇരുട്ടിലൊറ്റയായ്  പോയ,
എന്നെ വീണ്ടെടുത്ത
ഗന്ധര്‍വയാമങ്ങള്‍.
നീ അറത്തെടുക്കാത്ത മനസ്സില്‍
പൂത്ത ഭ്രാന്തന്‍പ്പൂക്കള്‍.
തുരുമ്പടരാത്തൊരു കത്തിമുനയാല്‍
എന്നില്‍ തീര്‍ത്ത മുറിവുകളാല്‍
പിടയുന്ന പ്രാണഞരമ്പുകള്‍  .
കൈകാലിളക്കാന്‍  ത്രാണിയില്ലാതെ
പ്രാണനു വേണ്ടി കേണിരുന്ന ഞാന്‍ ,
വഞ്ചനയുടെ കയ്പ്പുദ്രവം കവിഞ്ഞ
രക്തസാക്ഷിയായി  ശവക്കല്ലറയില്‍ ,
അന്തരാത്മാവിലണയുമാ തിരിനാളമായി.

 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code