കവിത


ജൂണ്‍ മഴ നനയാതെ പോയവർ

അനിൽ കുര്യാത്തി
 

മഴ കുടുങ്ങുന്ന മാനത്തെ തൊട്ടുരുമി

അനുഭൂതികളുടെ ഗിരി മകുടങ്ങൾ
ആർമാദി ച്ചുല്സിക്കുന്നുണ്ടാകും
കദനങ്ങളുടെ കടക്കൽ നിന്നും
ഒരിടവഴി
കണ്ണെത്താ ദൂരത്തേക്കു
നീണ്ടു പോകുന്നുണ്ടാകും
മഴ നൂൽകണികകളുടെ
കൈകളിൽ തട്ടി
കാഴ്ച മറയുന്ന
ദൂര ദൂരങ്ങളിലേക്ക്
നീളുന്നൊരു ഒറ്റയടി പാത ....
ആത്മാക്കൾ അരൂപികളായിരിക്കും
എന്നാൽ തിമിര്ത്തു പെയ്യുന്ന മഴ
വലയം ചെയ്യുന്ന സന്ധ്യകളിൽ ...
ഞാനവരെ അടുത്തു കണ്ടിട്ടുണ്ട് ....
അവർ നനയുകയാണ്‌ ...
ദേഹമില്ലാതെ ...ദാഹമില്ലാതെ ...
മോഹമുണ്ടായി പോയതാണ്
അവരുടെ ദുഃഖം ...
മഴ കനക്കുമ്പോൾ
അവർ വിളിച്ചു കൂകുന്നുണ്ടാകും , ..
പനിച്ചു തുള്ളുന്നുണ്ടാകും ..
വിറച്ചു പിടയുന്നുണ്ടാകും ...
എന്നിട്ടും അവർ
മഴ തുള്ളികളെ മാടി
വിളിച്ചു കൊണ്ടിരിക്കും
പ്രിയ മാധവിക്കുട്ടി .. ,
പെയ്തു നിറയാനൊരു വർഷ പാതം
കറുത്തിരുണ്ട്‌ മാനത്തു
നില്പ്പുന്ടെന്നറിഞ്ഞു .
മരണത്തിന്റെ മണിയറയിൽ
നീയിപ്പൊഴുമൊരു
നവവധുവിനെപോൽ
അണിഞ്ഞൊരുങ്ങി.......
പ്രിയപ്പെട്ട ജോണ്‍ ....
നോവിന്റെ ഈ
പെരുമഴ കാലത്തെങ്കിലും
നിനക്കൊന്നു
പുനര്ജ്ജനിച്ചു കൂടെ ..
വരൂ ജോണ്‍ .....വരൂ ....
അഭ്രപാളികളിൽ
ഒരു ജൂണ്‍ മഴ തിളക്കുന്നുണ്ട് ..
 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code