പാചകം


കൂണ്‍ മസാല

ദിവ്യ ബിജു

സ്പ്രിംഗ് ഒനിയന്‍ - 5 [വെള്ള ഭാഗവും പച്ച ഭാഗവും വെവ്വേറെ അറിഞ്ഞു വയ്ക്കുക ]
സവാള – ഇടത്തരം ഒന്ന് നീളത്തില്‍ അരിയുക
വെളുത്തുള്ളി ഇഞ്ചി ചതച്ചത് – ഓരോ സ്പൂണ്‍ വീതം
ടൊമാറ്റോ കെച്ചപ്പ്- ഒരു സ്പൂണ്‍
മുളകുപൊടി- ഒന്നര സ്പൂണ്‍
ഗരം മസാല – ഒരു സ്പൂണ്‍
വെള്ളം –അര കപ്പ്
സോയ സോസ്-മൂന്നു സ്പൂണ്‍
കോണ്‍ ഫ്ലോര്‍- ഒരു സ്പൂണ്‍
നാരങ്ങാ നീര്-ഒരു സ്പൂണ്‍
മല്ലിയില –ഒരുപിടി
 
പാകം ചെയ്യുന്ന വിധം 
 
കൂണ്‍ ചെറുതായി മുറിച്ചു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും, സ്പ്രിംഗ് ഒനിയന്‍ വെള്ള ഭാഗവും , ഇഞ്ചി വെളുത്തുള്ളിയും ഇട്ടു ഇളം ബ്രൌണ്‍ നിറമാകുന്നവരെ വഴറ്റുക. അതിലേക്കു മുളകുപൊടി ഗരം മസാല ചേര്‍ക്കുക. അതിലേക്കു ടൊമാറ്റോ കെച്ചപ്പും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.വെന്തു കഴിഞ്ഞാല്‍ നാരങ്ങാ നീരും സോയാ സോസും ചേര്‍ക്കുക. മൂന്നു സ്പൂണ്‍ വെള്ളത്തില്‍ കോണ്‍ഫ്ലോര്‍ കലക്കി ചേര്‍ത്ത് ഒരു മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക അതിലേക്കു (വേറെ ഒരു പാനില്‍ അല്‍പ്പം എണ്ണയില്‍ വേവിച്ചു വച്ച ) കൂണ്‍ ചേര്‍ത്ത് ഒരു മിനിറ്റ് കഴിഞ്ഞു സ്പ്രിംഗ് ഒനിയന്‍ പച്ച ഭാഗം ചേര്‍ക്കുക. സ്വാദിഷ്ടമായ കൂണ്‍ മസാല തയ്യാര്‍ .

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code