VARTHAKAL


1 . മത്സരത്തിനായിക്കുന്ന അയക്കുന്ന രചനകൾtharamginiadm@gmail.comഎന്ന ജിമെയിൽ ഐ ഡി ലേക്കു Oct 31  മുന്നേ കിട്ടിയിരിക്കണം  . Oct 31  ന്  ശേഷം കിട്ടുന്ന രചനകൾ സ്വീകരിക്കുന്നതല്ല 
2 . tharamginiadm@gmail.com ഈ മെയിലിൽ വരുന്ന രചനകൾ രചയിതാവിന്റെ പേര് നീക്കം ചെയിതു.അഡ്മിൻ  തരംഗിണി ഡോട്ട് കോമിനിൽ (www.tharamgini.com)  പ്രസിദ്ധികരിക്കുന്നതാണ് .    
3 .കഥ / കവിതകളുടെ  ലിങ്ക് ഉൾപ്പെടുന്ന  ഒരു  Discussion തരംഗിണി ഡോട്ട് കോമിൽ തുടങ്ങുന്നതാണ് ഈ  Discussion ലഭിക്കുന്ന ലൈക്കും രചനകൾക്ക് കിട്ടുന്ന അഭിപ്രായവും കണക്കിലെടുത്താവും അവാർഡ് നിർണ്ണയിക്കുക.
4 രചനകൾക്ക് കിട്ടുന്ന കൂടുതൽ ലൈക്കും ,അഭിപ്രായവും അനുസരിച്ച് തരംഗിണിയുടെ അഡ്മിൻ പ്രിയസായുജ്, അഡ്മിൻ പാനലിലുള്ള മുതിർന്ന അംഗം ശ്രീ കൃഷ്ണ ഇവർ നിർദ്ദേശിക്കുന്ന പാനലായിരിയ്ക്കും ഏറ്റവും നല്ല കഥയും കവിതയും തെരഞ്ഞെടുക്കുക. 
5. അഡ്മിൻ പാനലിലുള്ള അംഗങ്ങൾക്കും മത്സരത്തിൽ പക്കെടുക്കാം
6. കൂടുതൽ വിവരങ്ങൾക്ക് തരംഗിണി ഡോട്ട് കോം സന്ദർശിക്കുക (www.tharamgini.com
Posted by: അഡ്മിന്‍ on 2015-10-25
ഊമയായ രാജാരാജാവർമ്മയ്ക്ക്, ജിവിതത്തിൽ ഓരോ ഒരു ആഗ്രഹമേ ഉള്ളു ഒരു ഗായകനാകുക. താൻ ഊമായാണെന്ന, സത്യം മറന്നയാൾപാടാൻ കൊതിച്ചു. വിധിയോടു പൊരുതി ഓരോ വാതിലുകളിലും അയാൾ മുട്ടി . പരിഹാസവും, ആട്ടി ഓടിക്കലും മാത്രം .
ഒടുവിൽ സാക്ഷാൽ ഗാനഗന്ധർവ്വൻ തന്നെ അവന്റെ മുന്നിലെത്തി . ആ ഗന്ധർവ്വസംഗീതത്തിൽ അവന്റെ ശബ്ദം ഉയന്നു. പ്രപഞ്ചം ഒരു നിമിഷം അവന്റെ മുന്നിൽ നിശബ്ദമായി നിന്നു. അവൻ ആദ്യമായി പാടി. 
യേശുദാസും ആരോണ്‍ദേവരാഗും പാടി അഭിനയിക്കുന്ന ഈ രംഗത്തോടെ യേശുദാസിന്റെ അല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാന മായ "പാവന ഗുരുവര" എന്ന ചലച്ചിത്ര ഗാനം പിറവി എടുത്തു
കെ . വിശ്വനാഥൻറെ "ശങ്കരാഭരണ"ത്തിനും കെ . ബാലചന്ദറി ന്റെ "സിന്ധുഭൈരവി "ക്കും ശേഷം കർണ്ണാടക സംഗീതത്തിന്റെ അനന്തസാധ്യതകൾ അനാവരണം ചെയ്യുന്ന "ശ്രീ ശ്രീ ദേവരാഗത്തിന്റെ പൂജയും റെക്കോർഡിങ്ങും ചെന്നെ മറിയൻ സ്റ്റുഡിയോയിൽ പത്മശ്രീ ഡോ കെ ജെ യേശുദാസ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു .
"മൂകം കരോതി വാചാകം " എന്ന സംഗീത തത്ത്വത്തിന്റെ ചലചിത്ര രൂപമായ "ശ്രീ ശ്രീ ദേവരാഗ"ത്തിന്റെ കഥയും സംഭാഷണവും സംഗീതവും ഒരുക്കുന്നതു സംവി ധായകൻ തന്നെയാണ്. ബ്രഹ്മ പ്രണയ്‌ കംബയ്ൻസി ന്റെ ബാനറിൽ പ്രശാന്ത്‌മാടമ്പി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആരോണ്‍ ദേവരാഗ്, ശ്രീ ഗായത്രി, ആഗനവിശഖ എന്നി പുതുമുഖങ്ങൾ പ്രധാനവേഷങ്ങൾ ചെയ്യുന്നു.

ശ്രീ ദേവിയും , മോഹൻലാലും അഥിതി വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ സൂര്യാ കൃഷ്ണ മൂർത്തി ,തലൈ വാസൽ വിജയൻ, രാജ് മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ എം എൽ എ, മാസ്റ്റർ പ്രണയ്, കവിയൂർ പൊന്നമ്മ, ഗീത , ഭാനു പ്രിയ , ഗായത്രി, ലീയ തുടങ്ങി ഒരു വൻ താരനിര "ശ്രീ ശ്രീ ദേവരാഗ"ത്തിന്റെ പിന്നിൽ അണിനിരക്കുന്നു.
ഒരു നീണ്ട ഇടവേളക്കു ശേഷം പത്മശ്രീ ഡോ കെ ജെ യേശുദാസ് അഞ്ചു മികച്ച ഗാനങ്ങളുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ശ്രീ യേശുദാസ് ഇതുവരെ പടിയിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച ഗാനങ്ങൾ ആവും "ശ്രീ ശ്രീ ദേവരാഗ"ത്തിൽ ഉണ്ടാവുക എന്നു ഈ ചിത്രത്തിന്റെ സംവിധായകാനും ഗാന രചയിതാവും സംഗീതസംവിധായകനുമായ ശ്രീ എം ഡി രാജേന്ദ്രൻ അവകാശപ്പെടുന്നു.
സുന്ദരി മണികണ്ഠൻ , സോണി മോഹൻ, വിസ്മയ വിജയ്‌ എന്നി നവാഗതഗായികമാരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തുന്നു.കൂടാതെ കെ എസ് ചിത്രയോടും, സംലമേനോനൊടൊപ്പം സംഗീത സംവി ധായകൻ എം ഡി രാജേന്ദ്രനും ഈ - സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ആലപിക്കുന്നു.
ശ്രീ ശ്രീ ദേവരാഗത്തിന്റെതു സംഗീതത്തിനു പ്രധാന്യം നൽകിയുള്ള ശക്തമായ ഒരു പ്രണയകഥയാണ്.ഡിസംബർ 25 നു മലയാളം, തമിഴ്, കന്നഡ , തെലുക്ക് എന്നി നാലു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Posted by: എഡിറ്റര്‍ on 2015-09-06